Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diplomatic Relation

നയതന്ത്രബന്ധം പുനസ്ഥാപിച്ച് പെറുവും മെക്സിക്കോയും

ലി​മ: ​ന​യ​ത​ന്ത്ര​ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പെ​റു​വും മെ​ക്സി​ക്കോ​യും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. പെ​റു​വി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​റ്റ്സി ചാ​വേ​സി​ന് അ​ഭ​യം അ​നു​വ​ദി​ക്കാ​നു​ള്ള മെ​ക്സി​ക്കോ​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു കാ​ര​ണം.
പു​റ​ത്താ​ക്ക​പ്പെ​ട്ട ഇ​ട​തു​പ​ക്ഷ പ്ര​സി​ഡ​ന്‍റ് പെ​ദ്രോ കാ​സ്റ്റി​ല്ലോ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ബെ​റ്റ്സി. 2022ൽ ​കാ​സ്റ്റി​ല്ലോ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ ശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബെ​റ്റ്സി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​നാ​ക്കേ​സു​ണ്ടാ​യി​രു​ന്നു. ബെ​റ്റ്സി​ക്ക് അ​ഭ​യം ന​ല്കി​യ​തി​ന്‍റെ പേ​രി​ൽ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോ​മി​ന് പെ​റു​വി​ലെ പാ​ർ​ല​മെ​ന്‍റ് പ്ര​വേ​ശ​ന വി​ല​ക്ക് പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി.
പെ​റു​വി​ൽ ക​ഴി​ഞ്ഞ​മാ​സം അ​ധി​കാ​ര​ത്തി​ലേ​റി​യ പ്ര​സി​ഡ​ന്‍റ് കെ​യി​ക്കോ ഫു​ജി​മോ​റി​യാ​ണ് മെ​ക്സി​ക്കോ​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.
പെ​റു​വി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ലി​മ​യി​ലെ മെ​ക്സി​ക്ക​ൻ എം​ബ​സി​യി​ൽ താ​മ​സി​ച്ചു​വ​ന്ന ബെ​റ്റ്സി​യെ സു​ര​ക്ഷി​ത​മാ​യി മെ​ക്സി​ക്കോ​യി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ച്ച​താ​യി പെ​റു​വി​ന്‍റെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു.

 

Latest News

Corehub Up